Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flash Flood

നേ​പ്പാ​ളി​ലെ മി​ന്ന​ല്‍​പ്ര​ള​യം; കാ​ണാ​താ​യ​വ​രി​ല്‍ കൊ​ല്ലം സ്വ​ദേ​ശി​നി​യും

കൊ​ല്ലം: നേ​പ്പാ​ളി​ലെ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ കാ​ണാ​താ​യ​വ​രി​ല്‍ കൊ​ല്ലം സ്വ​ദേ​ശി​യും. പ​ര​വൂ​ര്‍ കോ​ങ്ങാ​ല്‍ ശ്രീ​കൃ​ഷ്ണ ഭ​വ​നി​ല്‍ സു​ന​ന്ദ മ​ണി​രാ​ജ​നെ​യാ​ണ് (63) കാ​ണാ​താ​യ​ത്. 40 വ​ര്‍​ഷ​മാ​യി യു​കെ​യി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രി​യാ​യി​രു​ന്നു സു​ന​ന്ദ. ക​ഴി​ഞ്ഞ മാ​സം 16 നാ​ണ് ഇ​വ​ര്‍ ല​ണ്ട​നി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. തുടർന്ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും നേ​പ്പാ​ളി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ക​യും ചെ​യ്തു.

നേ​പ്പാ​ളി​ലെ​ത്തി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ വീ​സ സ്റ്റാ​മ്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. സു​ന​ന്ദ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ല​ണ്ട​നി​ല്‍ നി​ന്നു​മെ​ത്തി​യ സം​ഘ​ത്തെ​ക്കു​റി​ച്ചും യാ​തൊ​രു വി​വ​ര​വു​മി​ല്ല. സം​ഘ​ത്തി​ല്‍ മ​ല​യാ​ളി​യാ​യി ഇ​വ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ എം​ബ​സി​ക്കു​ള്‍​പ്പെ​ടെ സു​ന​ന്ദ​യു​ടെ കു​ടും​ബം പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ആ​ല്‍​പ്പൈ​ന്‍ എ​ക്കോ ട്ര​ക്ക് ഗ്രൂ​പ്പി​നൊ​പ്പ​മു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു സു​ന​ന്ദ. ടി​ബ​റ്റ്‌ നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​ക്കു സ​മീ​പ​മു​ള്ള റാ​സു​വ​ഗാ​ധി​യി​ലെ​ത്തി​യ സു​ന​ന്ദ​യെ പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12നാ​ണ് സു​ന​ന്ദ അ​വ​സാ​ന​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​ത്. സു​ന​ന്ദ​യു​ടെ ഭ​ര്‍​ത്താ​വ് റി​ട്ട. യു​കെ ഗ​വ​ണ്‍​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ണി​രാ​ജ​ന്‍ ഇ​ര​വി​പു​രം കു​ന്ന​ത്തി​ക്കാ​വ് ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നാ​ണ്.

അ​തേ​സ​മ​യം ഗോ​സൈ​ന്‍​കു​ണ്ഡ തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി പോ​യ സു​ന​ന്ദ ഉ​ള്‍​പ്പെ​ടെ 17 ഇ​സ്‌​കോ​ണ്‍ തീ​ര്‍​ഥാ​ട​ക​രു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​സ്‌​കോ​ണും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബ്രി​ട്ട​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​യ​ര്‍​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മ​ക്ക​ള്‍: ഡോ. ​മീ​ര മ​ണി​രാ​ജ്, ഡോ.​സു​മി മ​ണി​രാ​ജ്.

International

ടെ​ക്സാ​സി​ൽ മി​ന്ന​ൽ പ്ര​ള​യം; 24 പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​രെ കാ​ണാ​താ​യി

ടെ​ക്സാ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ 24 പേ​ർ മ​രി​ച്ചു. സ​മ്മ‌​ർ ക്യാ​മ്പി​നെ​ത്തി​യ 25 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ടെ​ക്സാ​സി​ലെ കെ​ർ കൗ​ണ്ടി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഗ്വാ​ഡ​ൽ​പെ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. ടെ​ക്സാ​സി​ലെ സാ​ൻ അ​ന്‍റോണി​യോ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ് ക​ന​ത്ത പ്ര​ള​യം ഉ​ണ്ടാ​യ​ത്.

ഇ​തു​വ​രെ 24 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ​ല​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളും മ​ര​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

‌237 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​ക​ദേ​ശം 500 ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും 14 ഹെ​ലി​കോ​പ്റ്റ​റു​ക​ളും നീ​ന്ത​ൽ വി​ദ​ഗ്ധ​രും അ​ട​ക്ക​മു​ള്ള​വ​രെ മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up